Sunday, June 1, 2008

മായയും പ്രതിമയും

ഉത്തര്പ്രദേശ് മുഖ്യമന്ത്രി സ്വന്തം പ്രതിമ നീക്കം ചെയതുവത്രേ. തെറ്റിദ്ധരിക്കേണ്ട. പാവപ്പെട്ടവരുടെ സ്വന്തം മായാവതി തന്നെ. ലഖ്നൌവിന്റെ കണ്ണായ സ്ഥലത്ത് 45 ദിവസം മുമ്പ് സ്വയം അനച്ഛാദനം ചെയ്ത വെന്കലപ്രതിമ ഒരു സുപ്രഭാതത്തില്‍, സോറി നട്ടപ്പാതിരക്ക് നീക്കം ചെയ്യാന്‍ മായാവതി എന്താ നന്നായിപ്പോയോ? അതൊന്നുമല്ല കാര്യം. പ്രതിമക്ക് അപ്പറത്തുള്ള കാന്ഷിറാമിന്റെ പ്രതിമയേക്കാള്‍ അല്പം പൊക്കം കുറവാണത്രേ. കുറച്ചു ദിവസങ്ങള്ക്കുള്ളില്‍ കാന്ഷിറാമിന്റെ പ്രതിമയേക്കാള്‍ ഉയരമുള്ള വെന്കലപ്രതിമ അതേ സ്ഥലത്തു തന്നെ സ്ഥാപിക്കാനാണു പരിപാടി. ഈ പാവപ്പെട്ടവരുടെ നേതാക്കളുടെ ഓരോ കാര്യങ്ങളേ!!!

റെഡിഫ് വാര്ത്ത ഇവിടെ

Tuesday, May 13, 2008

ഏയ്, വകമാറ്റിച്ചിലവഴിക്കാറില്ല

ക്ഷേത്രങ്ങളില്‍ നിന്നുള്ള വരുമാനം വകമാറ്റി ചിലവഴിക്കുന്നില്ലെന്ന് സ്ഥാപിക്കാന്‍ ഒരാള്‍ ക്വോട്ട് ചെയ്ത പത്രവാര്ത്ത. 2005 ഇല്‍ ഹിന്ദു പ്രസിദ്ധീകരിച്ചതാണെന്നാണ്‍ അദ്ദേഹം പറഞ്ഞത്.


Guruvayur Devaswom gives money for ad
T. Ramavarman
GURUVAYUR: The Guruvayur Devaswom has finally sanctioned Rs.11.03 lakhs for the advertisements released by the State Government inviting global tenders for preparing a master plan for Guruvayur town on June 23 last.
Devaswom accounts officer N. Venugopal told The Hindu here on Friday that a cheque was sent to the Government through a special messenger on Friday. The Government had been putting pressure on the Devaswom to pay the amount for the last couple of months. It got delayed following protests from devotees and a section of the Devaswom employees who felt that it amounted to diversion of Devaswom funds for non-temple purposes. Several demonstrations were staged against the move.

ഇത്രയും എടുത്തെഴുതിയതിനു ശേഷം അതിനു താഴെ സംഗ്രഹം എഴുതിയിരിക്കുന്നത് ഇങ്ങനെ.
"പിന്നെ വകമാറ്റി ചെലവഴിക്കുന്നതിനെ ചൊല്ലി ആരോപണങ്ങളുണ്ടാകാറുണ്ടെങ്കിലും ഇതു വരെക്കും തെളിവുകള്‍ ഹാജരാക്കിയതായതറിവില്ല."


അനലന്‍ വായിച്ചിട്ടു മനസ്സിലാക്കിയത് ഗുരുവായൂര്‍ നഗരത്തിനു മാസ്റ്റര്പ്ലാന്‍ ഉണ്ടാക്കാന്‍ വേണ്ടി ആഗോളടെന്ഡര്‍ വിളിച്ചതിനുള്ള പരസ്യച്ചിലവായ പതിനൊന്നു ലക്ഷം രൂപ ഗുരുവായൂര്‍ ദേവസ്വത്തിന്റെ കുത്തിനു പിടിച്ചു വാങ്ങിച്ചു എന്നാണ്‍. നല്ല കാര്യം. അപ്പോള്‍ താഴെ എഴുതിവച്ചിരിക്കുന്നത് ?!

ഇനി അനലനൊരു സംശയം. ഗുരുവായൂര്‍ നഗരത്തിലുള്ള എല്ലാ മതസ്ഥരുടെ ആരാധനാലയങ്ങളില്‍ നിന്നും ഇവര്‍ ഇതു പോലെ പണം വാങ്ങുന്നുണ്ടോ? ഗുരുവായൂര്‍ നഗരത്തിനു പുറത്തുള്ള ഏതെന്കിലും ഒരു മത ആരാധനാലയത്തില്‍ നിന്നും ഇവര്‍ ഇതു പോലെ പ്രഷര്‍ ചെലുത്തി പണം വാങ്ങിച്ചിട്ടുണ്ടോ?

അറിയാവുന്നവര്‍ പറഞ്ഞു തരുമല്ലോ?

Sunday, May 4, 2008

സംവരണം-ശബരിമല-ഭരണം-ഇടത്തെ പക്ഷം

ദേവസ്വം മന്ത്രിയുടെ പ്രസംഗത്തില് നിന്നും.

1. ശാന്തിക്കാര്‍ ക്ലാസ്‌ ഫോര്‍ പട്ടികയിലാണെന്ന കാര്യം ഇപ്പോഴാണറിയുന്നത്‌. .....

2. ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്ന ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഹിന്ദുക്കളായിരിക്കണമെന്നും ഉദ്യോഗാര്‍ഥികള്‍ ഹിന്ദുക്കളായിരിക്കണമെന്നും നിഷ്‌കര്‍ഷയുണ്ട്‌.

3. മുന്നോക്ക സമുദായത്തിലെ പാവപ്പെട്ടവര്‍ക്കു ജോലി സംവരണം വേണമെന്നാണ്‌ ഇടതു നിലപാട്‌.

4. 70 ദിവസംകൊണ്ടു ശബരിമലയില്‍നിന്നു മൂന്നരക്കോടി രൂപ ലഭിച്ചു.

5. പുതുതായി ദേവസ്വങ്ങളെ ഏറ്റെടുക്കാന്‍ ഉദ്ദേശമില്ല. ഉള്ളതു നന്നായി സംരക്ഷിക്കും.


screenshot

ഒരു ഏറ്റെടുക്കല്

ദേവസ്വം ബോര്ഡ് ഏറ്റെടുത്ത കുടുംബക്ഷേത്രം വീണ്ടുകിട്ടാന് 15 കൊല്ലം കേസ് നടത്തിയ ആളെക്കുറിച്ച് ഇന്നത്തെ പത്രത്തിലുണ്ട്.

മംഗളം വാര്ത്ത.

അഭിഭാഷകനാകുക എന്നത്‌ നീലകണ്‌ഠ ശര്‍മയുടെ നിയോഗമായിരുന്നു. വിധിപ്രഖ്യാപനങ്ങളും നിയമങ്ങളും പിറുപിറുക്കുന്ന കോടതിയുടെ വരാന്തകളില്‍ സ്വന്തം കേസുകളിലെ വിധിയെഴുത്തും കാത്ത്‌ 24-ാം വയസു മുതല്‍ നിന്നിട്ടുണ്ട്‌ ശര്‍മ. തൊണ്ണൂറുകളില്‍ തനിക്കനുകൂലമായ അവസാന വിധിപ്രഖ്യാപനവും വരുന്നതു വരെ! ഇന്നലെ വക്കീല്‍ക്കുപ്പായവും ശര്‍മ സ്വന്തമാക്കി.................

എന്‍.ഡി.സി പാസായതിനുശേഷം 1979ല്‍ തിരുവനന്തപുരം ലോകോളജില്‍ നിയമപഠനം പൂര്‍ത്തിയാക്കിയ ശര്‍മ പക്ഷേ, അഭിഭാഷക ജോലിയിലേക്കു തിരിഞ്ഞില്ല. കുടുംബ ക്ഷേത്രത്തിലെ പൂജയും തേവാരവും ജ്യോതിഷവുമായി ജീവിക്കാനായിരുന്നു തീരുമാനം. എന്നാല്‍ കുടുംബക്ഷേത്രം ദേവസ്വം ബോര്‍ഡ്‌ ഏറ്റെടുത്തതോടെ ശര്‍മ കോടതി കയറി. സര്‍ക്കാരിനെതിരേയും ദേവസ്വം ബോര്‍ഡിനെതിരേയും അഞ്ചു വീതം കേസുകള്‍. ഒടുവില്‍ വിജയം അദ്ദേഹത്തിനൊപ്പം നിന്നു.

സ്ക്രീന്ഷോട്ട്