ഉത്തര്പ്രദേശ് മുഖ്യമന്ത്രി സ്വന്തം പ്രതിമ നീക്കം ചെയതുവത്രേ. തെറ്റിദ്ധരിക്കേണ്ട. പാവപ്പെട്ടവരുടെ സ്വന്തം മായാവതി തന്നെ. ലഖ്നൌവിന്റെ കണ്ണായ സ്ഥലത്ത് 45 ദിവസം മുമ്പ് സ്വയം അനച്ഛാദനം ചെയ്ത വെന്കലപ്രതിമ ഒരു സുപ്രഭാതത്തില്‍, സോറി നട്ടപ്പാതിരക്ക് നീക്കം ചെയ്യാന്‍ മായാവതി എന്താ നന്നായിപ്പോയോ? അതൊന്നുമല്ല കാര്യം. പ്രതിമക്ക് അപ്പറത്തുള്ള കാന്ഷിറാമിന്റെ പ്രതിമയേക്കാള്‍ അല്പം പൊക്കം കുറവാണത്രേ. കുറച്ചു ദിവസങ്ങള്ക്കുള്ളില്‍ കാന്ഷിറാമിന്റെ പ്രതിമയേക്കാള്‍ ഉയരമുള്ള വെന്കലപ്രതിമ അതേ സ്ഥലത്തു തന്നെ സ്ഥാപിക്കാനാണു പരിപാടി. ഈ പാവപ്പെട്ടവരുടെ നേതാക്കളുടെ ഓരോ കാര്യങ്ങളേ!!!
റെഡിഫ് വാര്ത്ത ഇവിടെ
Subscribe to:
Post Comments (Atom)
1 comment:
മായയും പ്രതിമയും
ഉത്തര്പ്രദേശ് മുഖ്യമന്ത്രി സ്വന്തം പ്രതിമ നീക്കം ചെയതുവത്രേ. പൊക്കമാണു താരം.
Post a Comment