Sunday, May 4, 2008

ഒരു ഏറ്റെടുക്കല്

ദേവസ്വം ബോര്ഡ് ഏറ്റെടുത്ത കുടുംബക്ഷേത്രം വീണ്ടുകിട്ടാന് 15 കൊല്ലം കേസ് നടത്തിയ ആളെക്കുറിച്ച് ഇന്നത്തെ പത്രത്തിലുണ്ട്.

മംഗളം വാര്ത്ത.

അഭിഭാഷകനാകുക എന്നത്‌ നീലകണ്‌ഠ ശര്‍മയുടെ നിയോഗമായിരുന്നു. വിധിപ്രഖ്യാപനങ്ങളും നിയമങ്ങളും പിറുപിറുക്കുന്ന കോടതിയുടെ വരാന്തകളില്‍ സ്വന്തം കേസുകളിലെ വിധിയെഴുത്തും കാത്ത്‌ 24-ാം വയസു മുതല്‍ നിന്നിട്ടുണ്ട്‌ ശര്‍മ. തൊണ്ണൂറുകളില്‍ തനിക്കനുകൂലമായ അവസാന വിധിപ്രഖ്യാപനവും വരുന്നതു വരെ! ഇന്നലെ വക്കീല്‍ക്കുപ്പായവും ശര്‍മ സ്വന്തമാക്കി.................

എന്‍.ഡി.സി പാസായതിനുശേഷം 1979ല്‍ തിരുവനന്തപുരം ലോകോളജില്‍ നിയമപഠനം പൂര്‍ത്തിയാക്കിയ ശര്‍മ പക്ഷേ, അഭിഭാഷക ജോലിയിലേക്കു തിരിഞ്ഞില്ല. കുടുംബ ക്ഷേത്രത്തിലെ പൂജയും തേവാരവും ജ്യോതിഷവുമായി ജീവിക്കാനായിരുന്നു തീരുമാനം. എന്നാല്‍ കുടുംബക്ഷേത്രം ദേവസ്വം ബോര്‍ഡ്‌ ഏറ്റെടുത്തതോടെ ശര്‍മ കോടതി കയറി. സര്‍ക്കാരിനെതിരേയും ദേവസ്വം ബോര്‍ഡിനെതിരേയും അഞ്ചു വീതം കേസുകള്‍. ഒടുവില്‍ വിജയം അദ്ദേഹത്തിനൊപ്പം നിന്നു.

സ്ക്രീന്ഷോട്ട്

No comments: